രണ്ട് കണ്ടൻപൂച്ചകൾ  - തത്ത്വചിന്തകവിതകള്‍

രണ്ട് കണ്ടൻപൂച്ചകൾ  

രണ്ട് കണ്ടൻപൂച്ചകൾ

ഇന്നലെ ഇന്ദ്രപ്രസ്ഥത്തിൽ
രണ്ട് കണ്ടൻപൂച്ചകൾ
ചെറുകഷണം സ്ഥലത്തിനായി
അഹന്തകാട്ടി മുറുമുറുത്തു,
അതിലൊരു "കരിംപൂച്ചയും
മറ്റൊന്ന് "കാക്കി പൂച്ചയും
നിയമങ്ങൾ മാന്തിക്കീറി
കൃത്യവിലോപത്താൽ
സംഘം ചേർന്നു, ഭീതികൂടി
കനൽ വാരിയെറിഞ്ഞു
പോരുമുറുകി പുകയുംകൂടി
ശ്വാസംമുട്ടി തെക്കു വടക്കു
പാവം മനുഷ്യർ ഓടി.
മൂടൽമഞ്ഞിൽ മുഖം
മറച്ചോടി ...
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:02-11-2019 11:55:06 PM
Added by :Vinodkumarv
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :