നയനഭാഷ്യം - മലയാളകവിതകള്‍

നയനഭാഷ്യം 

നയനഭാഷ്യം സൂര്യമുരളി

പറയാൻ മനസ്സിൽ മൂടി പൊതിഞ്ഞു വെച്ച
പരിഭവ കഥകൾ പഴം ചൊല്ലായ് മാറുമായി
രുന്നെന്നു വീണ്ടും തോന്നുമാറകന്നുവോ.....
പ്രിയേ........നിൻ സ്നേഹ സൗഹൃദം..........
കാലങ്ങളേറെയായ് കനവിൽ കാത്തു
സൂക്ഷിച്ചൊരെൻ പ്രണയ മോഹന സ്വപ്നങ്ങൾ നിൻ പുറകെ പറന്നടുത്തുവോ,
പ്രിയേ.........എൻ കാത്തിരിപ്പിൻ നൊമ്പരം....
കാണുവാൻ കണ്ണുകളേറെക്കാലമായ് എണ്ണ
ഒഴിച്ചു ഇമ ചിമ്മാതെ കാത്തിരുന്നു സന്ദേശ
വാഹകരായ് മാറുകയായിരുന്നുവോ...........
പ്രിയേ...........നമ്മൾ നയന ഭാഷ്യം.................
നക്ഷത്രക്കണ്ണുള്ള പൂമ്പാറ്റകൾക്കറിയുമോ,
പ്രേമപാരവശ്യത്തിൻ വേദനയിൽ പുതഞ്ഞ
അകലങ്ങളിലെ........മനോ:ദു:ഖം..........


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:03-11-2019 08:24:00 PM
Added by :Suryamurali
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :