ഓർമ്മയിലൊരാന - മലയാളകവിതകള്‍

ഓർമ്മയിലൊരാന 

ഓർമ്മയിലൊരാന സൂര്യമുരളി

കൂച്ചുവിലങ്ങിട്ട കാലുകളിലെ വൃണങ്ങളെ
നോക്കി കരയാൻ കഴിയാതെ മരവിച്ച
മനസ്സുമായ്, അമ്പലപ്പറമ്പിൽ കറങ്ങി
നടന്നൂ.......പണ്ടൊരു നാൾ....
മോതിര ഭംഗിക്കായ് അറുത്തെടുക്കപ്പെട്ട
വാലറ്റത്താൽ വീശി ഓടിക്കാൻ ശ്രമിക്കും
പ്രാണികളെ, വേദനിപ്പിക്കും മറ്റു മിണ്ടാ
ജീവികളെ....
ചെവിക്കല്ലിൽ താങ്ങിനിർത്തിയ തോട്ടി
ഭാരം താഴെ വീഴാതെ കാത്തു സൂക്ഷിക്കും
നേരം......
ക്രൂരനാം പാപ്പാൻ കള്ളുസേവ കഴിഞ്ഞെത്തി
നിന്നൂ അരികിൽ കുന്തവുമായ്.......
ഇടം കണ്ണിൻ ചെരിഞ്ഞ നോട്ടത്തിൽ തെളി
ഞ്ഞൂ ,പിടഞ്ഞൂ..... വീണ്ടുമൊരു വേദന........
മനസ്സിൽ ശപിച്ചൂ.....വലിയവനാം അടിമ തൻ
മനോ: വിഷമം......
കരിമരുന്നിൻ വിളയാട്ടം കൗതുകമായ്കണ്ടൂ
നീലാകാശ പരപ്പിൽ..........
ഒരങ്കലാപ്പോടെ.......


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:03-11-2019 08:49:30 PM
Added by :Suryamurali
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :