പാഴ്മരങ്ങൾ  - തത്ത്വചിന്തകവിതകള്‍

പാഴ്മരങ്ങൾ  

പാഴ്മരമെങ്കിലും
പറമ്പിലെ പൈൻ വെട്ടാൻ,
മാവിലവീഴുമെങ്കിലും
മുറ്റത്തെമാവു വെട്ടാൻ
മടികാണിക്കും വല്യപ്പൻ
കൂട്ടത്തിൽ ജനിച്ചപോലെ.

കൂടെയുള്ളവർ അറിയാതെ
കാലംകഴിക്കുംവരെ
തണൽനൽകിയതിനു-
തണലായി ജീവനാഡി പോലെ.

രാവിലെയെന്നുമാ തണലിൽ നടന്നു
ഉച്ചയ്‌ക്കെന്നുമാ തണലിൽ ഇരുന്നും
കൂട്ടുകാരെന്നപോലെ
വയസ്സന്മാർ കഥപറയുന്നപോലെ.

സ്വയം ഓർമ്മകൾ ഉരുവിട്ടു-
ഏകനായ് നർമ്മസല്ലാപത്തിൽ
ജനിച്ചനാൾ മുതൽ ജീവിച്ച-
ജീവിച്ച ചുവടുകളിൽ മരിക്കാനും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-11-2019 09:38:35 AM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :