സുഗന്ധം  - തത്ത്വചിന്തകവിതകള്‍

സുഗന്ധം  

എന്റെ ജന്മ സാഫല്യമായ്
പെയ്തൊരാ അനുരാഗ മഴയിൽ
മതി മറന്നു ഞാൻ നനയവേ
എൻ നെഞ്ചിലെ നൊമ്പരങ്ങളും
വിഷാദ രാഗങ്ങളും അലിഞ്ഞ് പോയി
നീ പാടിയ പാട്ടിൻ ഈരടികൾ
ഓർത്തു ഞാൻ നിന്നു
സൂര്യനെ കാത്തിരിക്കുന്ന
സൂര്യകാന്തിപൂ പോലെ
പാതി തുറന്നനെൻ
ഹൃദയജാലകത്തിലുടെ
കടന്നു വന്നൊരു
തെന്നലിനും നിൻ ഗന്ധം
പ്രണയത്തിൻ സുഗന്ധം


up
0
dowm

രചിച്ചത്:ആഷ്
തീയതി:04-11-2019 12:22:18 PM
Added by :Sunu
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :