ആമ്പൽ പൂവ്  - പ്രണയകവിതകള്‍

ആമ്പൽ പൂവ്  


കായൽപ്പരപ്പിൽ വർണ്ണങ്ങൾ വിതറി
നീ നിൽക്കവേ..
പ്രണയത്തിന്റെ വസന്തം വരവായി,
സൂര്യ രശ്മി നിന്റെ ഇതളുകളിൽ,
കാന്തി വിതറുന്നു..
കാറ്റിന്റെ തൂവൽ നിന്റെ,
കവിളിണയിൽ ചുംബിച്ചപ്പോ,
ചെറു പുഞ്ചിരിയോടെ ഓളങ്ങളിൽ ,
ഒളിച്ചുകളിക്കുന്ന നിന്റെ മുഖം..
കളിവഞ്ചിയിൽ ഇറുത്തെടുത്ത,
ആമ്പൽ പൂവുകൾക്കുള്ളിൽ,
തേടുന്നു ഞാൻ നിന്നെ മാത്രം...


up
0
dowm

രചിച്ചത്:ജയലക്ഷ്മി എം
തീയതി:04-11-2019 07:39:27 PM
Added by :Jayalakshmi M
വീക്ഷണം:711
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :