ഞാൻ - മലയാളകവിതകള്‍

ഞാൻ 

ഞാൻ സൂര്യമുരളി

ഭാവത്തിനതീതമായ് കാണ്മൂ....
പകർന്നാട്ടത്തിന്നനുസൃതമായ്
അലിവാർന്ന ദയാവായ്പുമായ്
ചിരിക്കോണിൽ വിരിയും പുഞ്ചിരിയുമായ്
കണ്ണകളിൽ നിഴലിക്കും ആത്മ
സന്തോഷ പ്രസരിപ്പുകൾ......
ഇന്നും തെളിയും തിരിനാളങ്ങൾ
കാണാൻ കൊതിക്കും ഇന്ദ്രിയങ്ങൾ......
പ്രചാരണ നുണക്കഥകൾ കേട്ടു
കാതടഞ്ഞു പോയ്.........
അസ്ഥിക്കോലങ്ങൾ കണ്ടു കരളലിഞ്ഞൂ
അനീതിക്കെതിരെ കൈകൾ
മേലോട്ടുയർന്നൂ...
ചിന്തകൾ ഉണർന്നൂ......ബുദ്ധി തെളിഞ്ഞൂ
അറിയാതെ പറഞ്ഞു പോയ്......
ഇങ്ക്വിലാബ്...........സിന്ദാബാദ്.......
ആരുമാരും പുറകിലില്ലാതെ വിളിച്ചു കൂവി
ലക്ഷം ......ലക്ഷം .........പിന്നാലെ........
തല പൂഴ്ത്തി സ്വയം ചിരിച്ചു ചിരിച്ചു
രസിച്ചൂ.........ജാള്യത മറയ്ക്കാൻ........


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:04-11-2019 10:37:43 PM
Added by :Suryamurali
വീക്ഷണം:83
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :