പിൻഗാമി
പിൻഗാമി സൂര്യമുരളി
പിന്നിൽ അറിയാതെ,പറയാതെ പിൻതുടരും
നിഴലെ, നീയൊ......പിൻതലമുറക്കാരൻ.......
നിറമോ,ഭംഗിയൊ,വേഷഭൂഷാധികൾക്കോ
വാശിയില്ലാ ,കൂടെ വരാൻ മടിയോ,
വൈഷമ്യമോ തെല്ലുമില്ലാതെ പിൻഗാമിയായ്
എന്നും പുറകിൽ നിൽക്കും നീയാണെൻ
പ്രിയ തോഴൻ.......
സ്വത്തോ,സ്വർണ്ണമോ,കടലാസുനോട്ടുകൾക്കോ ആർത്തിയില്ലാ സന്യാസിയാണു നീ,
എൻ മാർഗ്ഗദർശി........
നീ എൻ പുറകിലുണ്ടെന്ന ധൈര്യം , ആത്മ
വിശ്വാസം പതിന്മടങ്ങു കൂട്ടി മുന്നേറാൻ
ശക്തി നൽകും നീയാണെൻ ആവനാഴി....
നിന്നിലർപ്പിക്കുന്നിന്നെൻ സർവ്വസ്വവും
നിഴലെ...... നിൻ സ്വന്തം.........വിധേയൻ.....
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|