നാടകം - മലയാളകവിതകള്‍

നാടകം 

നാടകം സൂര്യമുരളി

ജീവിത നാടകം കണ്ടു കണ്ടു അഭിനയം
പഠിച്ചൊരുനാളൊരു നാടകം അഭിനയിക്കും
നാമെല്ലാം...... ആ നാൾ......
നാടകീയത നിറയും വാക്കുകളേറെയും
ചടുലതയേറി അരോജകമായിരുന്നിരിക്കും
ശരീരഭാഷ ബലവും , മസിൽ പവറോടെ
ഇടം വലം നീങ്ങും ........യന്ത്രം കണക്കെ.....
കണ്ണുനീരിൻ അഭാവം മനോ:വേദനകൾ
പ്രകടിതമാം പ്രതിഫലനം നിഷ്പ്രഭമാക്കും
വദന ഭാഷ ..............
സ്നേഹത്തിൻ ലാളന.....നാടകീയതയിൽ
അലിഞ്ഞു ചേരാൻ വിസമ്മതിച്ച് വിതുമ്പി
നിൽക്കും വേദനയോടെ...............................


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:08-11-2019 12:58:01 PM
Added by :Suryamurali
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :