തീരമണയാതെ... - തത്ത്വചിന്തകവിതകള്‍

തീരമണയാതെ... 


അന്തിച്ചു നിൽക്കുന്നുവോ നീ
മറുകരയണയുന്നെതെങ്ങനെ എന്ന ചിന്തയിൽ......

പാതി വഴിയിൽ പെയ്യും പേമാരിയിൽ
ആടി ഉലയുമെന്ന ഭീതിയോ,

അതോ, ഭാരം പേറിയാറിൻ
കയങ്ങളിൽ പതിക്കുമോ

ഇനിയൊരുയർത്തെഴുന്നേൽപ്പില്ലെന്ന
വീക്ഷണത്താൽ......

എവിടെപ്പോയ് നിൻ അമരക്കാരൻ
തളരും തുഴക്കൊരു താങ്ങായ്,

ആഞ്ഞടിക്കുന്ന കാറ്റിൽ ഗതിയെ
മറി കടക്കാൻ.......
പോയി വരൂ നീ
സഹനശക്തിയുമായ്
മറുതീരം തേടി..........

സജ്നഷുക്കൂർ


up
0
dowm

രചിച്ചത്:
തീയതി:08-11-2019 03:10:21 PM
Added by :Jayesh
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :