നിനക്കായ്  - പ്രണയകവിതകള്‍

നിനക്കായ്  

മഞ്ഞിൽ വിരിഞ്ഞ പൂമൊട്ടുപോലെ,
നീ മനസ്സിൽ മിഴിതുറക്കുമ്പോൾ,
മഞ്ഞുതുള്ളിയായി നിന്റെ പൂമടിമേൽ, ഞാൻ പതിയുന്നു...
ഒരു തീർഥ തുള്ളിപോലെ നിന്റെ,
മാറോട് ചേർന്നലിയുമ്പോൾ......
പ്രകാശമേറ്റ മഞ്ഞുതുള്ളി, മുത്തുപോലെ നിന്നിതള്ളൂകളിൽ തിളങ്ങവേ,
നിന്റെ പ്രണയത്തിൽ പരിമളം വിണ്ണിൽ നിറയുന്നു...
ഒരു പൂമ്പാറ്റയെപോലെ നിന്റെ പൂവിതൾ സ്പര്ശത്തിൽ ഞാൻ ജ്വലിക്കവേ....
നിൻ പുഞ്ചിരിയിൽ സ്നേഹവർഷത്തി ന്നാഴിയിൽ നിന്നോടൊപ്പം നീന്തുവാൻ,
നിർവൃതി കൊള്ളുവാൻ,
ഏറെ നാളായി കൊതിക്കവേ.
സ്നേഹവസന്ത സുഗന്ധം പരത്തി നീ
ചെറുപുഞ്ചിരിയോടെ,
ഇതളിതളായ് കൊഴിഞ്ഞുപോകെ,
ഒരു വസന്ത ഋതുവിനായി,
വീണ്ടും കാത്തിരിക്കുന്നു നിനക്കായ്......


up
0
dowm

രചിച്ചത്:ജയലക്ഷ്മി എം
തീയതി:08-11-2019 04:31:52 PM
Added by :Jayalakshmi M
വീക്ഷണം:464
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :