പൗർണ്ണമിദേവി തൻ പുഞ്ചിരി
സ്നേഹം വരണ്ട ഭൂവിലാകെ
പൗർണ്ണമിദേവി തൻ പുഞ്ചിരിയായി
സ്നേഹ കടലായി പാൽ പുഴയായി
പാടും രാക്കുയിലിനെ തലോടി
മുല്ലപൂക്കൾക്കു കുളിരലകളേകി
പൗർണ്ണമിദേവി തൻ പുഞ്ചിരിയായി
പഞ്ചനക്ഷത്രങ്ങൾ മിന്നും ദീപങ്ങളായി
അരികിൽ നിന്നു ഇരട്ടിമധുരമായി..
ചഞ്ചല മേഘങ്ങളിൽ അമ്മ പൗർണമി
മറഞ്ഞേക്കുമെങ്കിലും നക്ഷത്രങ്ങളെ
നിങ്ങൾക്കു പകർന്ന
സ്നേഹ പുഞ്ചിരി മായുകില്ല.
ഇണ്ടലില്ലാത്ത താരങ്ങളായി
ഒത്തിരികാലം വാനിൽ പുഞ്ചിരിക്കൂ.
പൗർണ്ണമിദേവി തൻ അരികെനിൽക്കൂ.
വിനോദ്‌കുമാർ വി
Not connected : |