പ്രതിബിംബം  - തത്ത്വചിന്തകവിതകള്‍

പ്രതിബിംബം  

'അമ്മകടന്നു പോയിട്ടമ്പതു
വർഷമായെങ്കിലും
അവരുടെ മണ്ണിൽഒരു വീടുണ്ടാക്കി
ഉണ്ടും ഉറങ്ങിയും
പണ്ടടിച്ചതും വഴക്കടിച്ചതും വളർച്ചയിലും
തളർചയിലും
ചിരിയും കരച്ചിലും പങ്കു വച്ചതിന്നും
ഓർമയിൽ
എന്നും പരിവർത്തനത്തിന്റെ പ്രതിബിംബമായി.

ചിതയെരിഞ്ഞതിനടുത്തു വീട് വച്ചതെന്തിനെന്നു
ചോദിക്കുമായിരുന്നു
തൊട്ടടുത്ത മുറിയിലാണു കിടപ്പെന്നു
പറയുമായിരുന്നു.
പിരിഞ്ഞുപോയെങ്കിലുമൊന്നായിരുന്നവരെങ്ങനെ
ഭയപ്പെടുത്തുമെന്നു ചോദിക്കുമായിരുന്നു.
അമ്മയുടെ രൂപവും ഭാവവും എന്നിലെന്നും
ശക്തിയുടെ ഭാവപ്പകർച്ചയായ് പകരുമായിരുന്നു.







up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-11-2019 12:36:13 PM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :