രണ്ടടി മണ്ണിൽ അലിഞ്ഞു  - തത്ത്വചിന്തകവിതകള്‍

രണ്ടടി മണ്ണിൽ അലിഞ്ഞു  

മരിച്ചുകിടക്കാൻ മണ്ണിലാത്തവൻ
ജരാനര ബാധിച്ചു മരിച്ചു
ആറടി മണ്ണിൽ ലയിച്ചു
എങ്കിലും ,സ്മാരകം പണിതു
പ്രർത്ഥനകൾ നടന്നു
FB പോസ്റ്റിലും വാട്ട് സാപ്പിലും
കാറിലും ബസ്സിലും പത്രത്തിലും കണ്ടു
കരുണാകരാ,വിലാപയാത്രകൾ
കരിംകൊടികൾ....
കൊട്ടിപാടുന്നപ്രിയജനം
ആത്മാവിന് സ്വസ്തിനേർന്നു.
ഒരുകുഞ്ഞു ഹൃദയംതുടിച്ചു
ഭൂമാതാവ് അവനോടികളിക്കാൻ
ഒത്തിരി ഒത്തിരി സ്ഥലം ഒരുക്കിവെച്ചു
പൂവുടലിൽ ദൈവം പുഞ്ചിരിച്ചു.
അഴുക്കുകൾ ചുറ്റും നിറഞ്ഞപ്പോൾ
പൊള്ളും കാറ്റിൽ വാനം
കറുത്തു കണ്ണീർപൊഴിച്ചു
കണ്ണീച്ചകൾ പറന്നു ,ആ
കുരുന്നു കണ്ണുകളിൽ ദൈവം മരിച്ചു.
നല്ല മനസുകൾ കരഞ്ഞു
സ്മരിക്കേണ്ട ..
അടക്കുവാൻ ഈ
വലിയ ഭൂവിൽ
ഇത്തിരി മണ്ണുതാ മണ്ണിലാത്തവൻ
ന്യായാലയങ്ങൾ കയറിയിറങ്ങി
ഒടുവിൽ കവറിൽ ഒപ്പുവെച്ചു
രണ്ടടി മണ്ണിൽ അലിഞ്ഞ
കുഞ്ഞാത്മാവിന് സ്വസ്തി
മരിച്ചുകിടക്കാൻ മണ്ണിലാത്തവൻ .


up
0
dowm

രചിച്ചത്:VinodkumarV
തീയതി:09-11-2019 10:29:22 PM
Added by :Vinodkumarv
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :