ആര്യപുത്രി - തത്ത്വചിന്തകവിതകള്‍

ആര്യപുത്രി 

ആര്യപുത്രി
അക്ഷരമുറ്റത്തു നിൻറെ ലോകം
പുസ്‌തകങ്ങളോട് നിൻറെ പ്രണയം
മാൻപേടപോലെ ഓടിക്കളിച്ചു
ചിരിച്ച നിന്നെ ഞാൻ വിളിച്ചോട്ടെ
ആര്യപുത്രി ആര്യപുത്രി
നീ ഇന്ന് സ്വർഗ്ഗപുത്രി ...
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി
ഉത്തരക്കടലാസുകൾ കാറ്റിൽചിതറിവീണു
നിൻറെ മോഹങ്ങളുടെ ക്യാംപസ്,നീ
ബഹുമാനിച്ച വിഗ്രഹങ്ങൾ ഉടഞ്ഞു.
നീനെ ദംശിച്ച വാക്കുകൾ മാറ്റൊലികളായി
മൃതിയുടെ നീരാളികൈയ്കളാ
കഴുത്തിൽ കുരുക്കായി മുറുകി
മകളെ,നിറങ്ങൾ മങ്ങി നീ പൊലിഞ്ഞു...
വെറുതെയെങ്കിലും തേങ്ങും
ആ രണ്ടു ഹൃദയങ്ങൾ
ആറ്റുനോറ്റു കാത്തിരിപ്പൂ ആര്യപുത്രിക്കായി
അച്ഛനും അമ്മയും ആ വീട്ടിൽ
നീ മോഹിച്ച പുസ്തകങ്ങളുമായി.
നിൻറെ ഓമൽ പുഞ്ചിരിക്കായി
നിനക്കൊന്നു ഓടി എത്താമായിരുന്നില്ലേ
ആപത്തില്‍നിന്നു രക്ഷപ്രാപിച്ചു
അവരോടൊപ്പം ജീവിക്കാമായിരുന്നില്ലേ.
ഈ ജീവിതയാത്രയിൽ
ലക്ഷ്യം IIT അല്ല
ലക്ഷ്യം AIIMS അല്ല
ജീവിക്കുക എന്നതാണ് പ്രധാനം.
അതാവണം പഠിതാവിനു
നൽകേണ്ട ജ്ഞാനം...
ആര്യപുത്രി നീ ആര്യപുത്രി
ഇന്ന് സ്വർഗ്ഗപുത്രി ...
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:17-11-2019 10:28:27 PM
Added by :Vinodkumarv
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :