പ്രതീക്ഷ  - ഇതരഎഴുത്തുകള്‍

പ്രതീക്ഷ  

താവക പ്രണയത്തിൻ മാറ്ററിയാത്തൊരു മോഹ
വിപഞ്ചിക ഞാൻ, ഒരു മോഹവിപഞ്ചിക ഞാൻ
പാടി പതിഞ്ഞൊരു പാട്ടിൻ പല്ലവി വീണ
മീട്ടുകയായി മണിവീണ മീട്ടുകയായി.

പുലരിയിലിന്നൊരു നറുമണമുതിരും പൂവു
തേടുകയായി ഒരു പൂക്കാലം തിരയുകയായി
മന്ത്രമുണരും സന്ധ്യയിൽ നാമജപങ്ങളുമായി
ഹരിനാമ ജപങ്ങളുമായി.

കണ്ണിമചിമ്മും കുഞ്ഞു വിളക്കിൻ ജ്യോതി
കാണുകയായ് പരം ജ്യോതി കാണുകയായ്
പൗർണ്ണമിനാളിലെ ചന്ദ്രമുഖത്തിൻ തേജസു
തിരയുകയായ് പൂർണ തേജസു തിരയുകയായ്.

ഇനിയുമുദിക്കാത്ത ബാലാർക്കനു സ്വാഗത
മരുളുകയായി സുസ്വാഗതമരുളുകയായ്.


up
0
dowm

രചിച്ചത്:രഞ്ജിത് NAIR
തീയതി:21-11-2019 09:31:51 PM
Added by :RANJIT NAIR
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :