നടൻ  - തത്ത്വചിന്തകവിതകള്‍

നടൻ  

ചമയങ്ങളഴിഞ്ഞൂ, ഭാവങ്ങളൊഴിഞ്ഞു
സമയമാകും തിരശീലയും വീണു
കാണികളൊഴിഞ്ഞൂ, കാവൽക്കാരകന്നൂ
എന്റെ നാടകം രംഗവേദിയൊഴിഞ്ഞു

ഭാവങ്ങളെത്ര, പിന്നെ ദേശങ്ങളെത്ര
ഞാനാടി തിമിർത്ത വേഷങ്ങളെത്ര
പലരായ് ജീവിച്ചു, പലതായി നടിച്ചു
പകരാനായി ഇനി ഭാവങ്ങളെവിടെ

ഇനിയീ നടനത്തിനു വേദികളുണ്ടോ
അതിൽ പകരാനിനി വേഷങ്ങളുണ്ടോ
ഇനിയതിനാവാതെ ,നടനമറിയാതെ
നാടകം പൂർണ്ണതനേടാതെ ബാക്കിയായി


up
0
dowm

രചിച്ചത്:RANJIT NAIR
തീയതി:21-11-2019 09:35:03 PM
Added by :RANJIT NAIR
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :