എല്ലാം വെറുതെ - തത്ത്വചിന്തകവിതകള്‍

എല്ലാം വെറുതെ 

ഒന്നിനുമാവാതെ നട്ടം തിരിയുന്ന
ഓട്ടക്കാലണപോലെന്റെ ജീവൻ
ഒറ്റക്കിരുന്നു നൊന്തുപിടയട്ടെയീ
ഓക്കുമരത്തിൻ കൊമ്പിലീ ജന്മം

ഒറ്റാലിൽ പിടയുന്ന ഒറ്റക്കണ്ണനാം
ഒറ്റമീനായി "ഠ" വട്ടത്തിൽ കറങ്ങും
ഒരു നല്ലശ്വാസമെടുക്കാനാവാതെ
ഓടിയോടി പിടഞ്ഞു മരിക്കും

ഒന്നല്ല ഒരായിരം പാപങ്ങൾ പേറി
ഒന്നാമനായി ഞാനിന്നു മുന്നിൽ
ഒരു തിരിയമരുമാ വേഗത്തിൽ
ഒടുവിലീ ഞാനും പിരിയും

ഓളങ്ങളില്ലാതെ ഒഴുകും പുഴയിലെ
ഓടി വളളമായി ഞാനൊഴുകും
ഒടുവിലീപ്പുഴയിലെ ചുഴിയിൽ
ഒരോർമ്മയായങ്ങു കൊഴിയും


up
0
dowm

രചിച്ചത്:RANJIT NAIR
തീയതി:21-11-2019 09:57:10 PM
Added by :RANJIT NAIR
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :