ഉദ്യാനമോ കാനനമോ ? - തത്ത്വചിന്തകവിതകള്‍

ഉദ്യാനമോ കാനനമോ ? 

ഉദ്യാനമോ കാനനമോ ?
കണ്മണിക്കുണ്ടായിരുന്നു
ഒരു വിദ്യാലയം.
ഗുരുനാഥർ ഉണ്ടായിരുന്നു .
ചിത്രശലഭങ്ങൾ പോലെ
പാറി പറക്കും
കൂട്ടുകാരുണ്ടായിരുന്നു.
ഡിജിറ്റൽ ക്ലാസ്സ്‌റൂം
ഉണ്ടായിരുന്നു.
.
മന്ത്രി ഡി ഇഒ യെ
പഴിചാരുന്നു ...
ഹെഡ്‍മാസ്റ്റർ അദ്ധ്യാപകരെ
പഴിചാരുന്നു ...
അദ്ധ്യാപകൻ ഡോക്ടറെ
പഴിചാരുന്നു...
ഡോക്ടർ താമസിച്ചു
പോയി എന്നും ...
അച്ഛനും അമ്മയും
നീറി കരയുന്നു ...
വിഷപ്പാമ്പുകൾ
മാളങ്ങളിൽ ഒളിച്ചിരുന്നു.
ഉന്നം വെച്ചത്
നിന്നെയായിരുന്നു.
ജല്പനങ്ങൾ തുടരുന്നു
.
ക്യാമറകൾ തിരിയുന്നു
ചൊറിതനo കിളിച്ചവഴികൾ
പാമ്പുകൾ നിറയുന്ന മാളങ്ങൾ
കാട്ടാളർ നിറയുന്ന കാനനമോ
ഉത്തരവാദികൾ ആരുമില്ലാതെ
ഈശ്വരൻറെ കയ്യിൽ
ഉറങ്ങുന്നു...ആ ആത്മാവ് .

വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:21-11-2019 10:03:21 PM
Added by :Vinodkumarv
വീക്ഷണം:24
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :