മുന്നൊരുക്കമില്ലാതെ...
ചെരുപ്പിടരുത്
ഷൂസിടരുത്
ജുംബുട്ടി ടരുത്
ഗ്ലൗസിടരുത്
കോപമുണ്ടാകും
ആദരവില്ലാതാകും.
ഭക്തിയിൽ നിന്നും
വിഭക്തിയിലേക്കും
സ്വപ്നത്തിൽ നിന്നും
യാഥാർഥ്യത്തിലേക്കും
മെയ്യനങ്ങിയും
ചിന്തിച്ചും ചിരിച്ചും
അനുസരിച്ചും
അധ്വാനിച്ചും
പഠിപ്പിച്ചില്ലങ്കിൽ
കൂടുതൽ അപകടം
പതിയിരിക്കുന്നെന്നു ദൃഢം.
പാമ്പുകടിച്ചാലും
പട്ടികടിച്ചാലും
കെട്ടിടമിടിഞ്ഞാലും
പാലംപൊളിഞ്ഞാലും
വെള്ളത്തിൽ വീണാലും
വാതോരാതെ
വായിൽ കമ്പിട്ട പോലെ
മൗനവൃത്തത്തിനായ്.
പാടത്തും വരമ്പത്തും
കൂലി കിട്ടും
അനുഭവിക്കാൻ
വിധിച്ചവർക്കു -
വിധികൾ മാത്രം.
Not connected : |