ഒഴിയാബാധ
ഈരടിയൊന്നുഞാന്‍ മൂളിയപ്പോള്‍
പാരഡിയെന്നു നിങ്ങള്‍ പറഞ്ഞു
ഭാഷണവാക്ക് പകര്‍ത്തിയപ്പോള്‍
മോഷണമെന്നു മൊഴിഞ്ഞു നിങ്ങള്‍
നാടകമൊന്നു ചമച്ചതിനെ
പാഠകമെന്നു പരിഹസിച്ചു
മൌനത്തില്‍ ഞാന്‍ അഭയം തിരയെ
മാനഹാനിക്കതുഹേതുവാക്കി
കരയുവാനോ കരള്‍ പിഴുതിടാനോ
കഴിയാതെ ഞാനീ കടവില്‍ നില്‍ക്കെ
സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്നോരെന്റ്റെ
സര്‍ഗ്ഗനേത്രങ്ങളും ചൂഴ്ന്നെടുത്തു
തെരുവിലേയ്ക്കേകനായ് തെന്നിനീങ്ങി
തിരയുന്നു ഞാനെന്റ്റെ ജന്മലക്‌ഷ്യം.
Not connected : |