പൂമനം. - പ്രണയകവിതകള്‍

പൂമനം. 

മധുനുകരുംമധുപനെക്കാള്‍
തഴുകിതലോടുംകാറ്റി-
ന്നദൃശ്യനിശ്വാസം
പൂവിനേറ്റംപ്രിയം.

മധുനുകരും മധുപന്
പൂമനമറിയുമോ?
പനിനീര്‍പകരുംസുഗന്ധം
പകരുവാന്‍ കഴിയുമോ?

കാറ്റിന്മനതാരാണ്നീ
തഴുകുവാനാവാതെ
തഴുകുന്നകാറ്റിന്‍
പ്രിയതമയാണ്നീ

മധുപനേകുന്നുചുംബന-
മുടലില്‍, നിന്‍പൂമനം
തഴുകാതെ മധുരംകവര്‍ന്നു
മറുപൂവിനെപൂകാനകലും.

മൃദുലമാമധരമടര്‍ത്തി
ദലങ്ങള്‍ചവിട്ടിമെതിച്ചു
നോവിച്ച്, പ്രാണനെതഴുകാതെ
മധുപന്‍കടന്നുപോം.

പൂവില്‍മറഞ്ഞചിരി
കാറ്റിന്‍റെകൈകളില്‍,
തേന്‍മറഞ്ഞകവിളില്‍
ചുംബനതെന്നലായ്‌.

പൂമനമറിയുമൊരു
സുന്ദരതെന്നലേ,
പൂമണമുതിരുമൊരു-
ന്മാദമലരേ,

പവനനുനീയറിയാത്ത
മനമാണ് മലരേ,
നിന്‍മണമറിയും
പൂമനമാണ് മലരേ,

മധുനുകര്‍ന്നുമധുപ-
ന്മൂളിയകന്നാലുമൊരു
ജന്മനിര്‍വൃതിയേകാ-
നണയുമീണമീഞാന്‍

മധുവല്ലമധുവേക്കാള്‍
മധുരമാമനതാര്‍,
വിടരുമീമരമാകെ
മധുരവല്ലരികളായ്.

മധുമന്തമാരുതന്‍
തഴുകുന്നുനിന്നെ,
മൃദുലമാപൂമന-
മറിയുന്നുമെല്ലെ.
up
0
dowm

രചിച്ചത്:ആന്‍ഡ്രൂസ് പ്രഷി.
തീയതി:10-10-2012 01:51:59 AM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:173
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me