ലാത്തി  - തത്ത്വചിന്തകവിതകള്‍

ലാത്തി  

ലാത്തി
വീശിയാൽ പ്രകോപം
വീശിയില്ലേൽ കലാപം
വലിച്ചെറിഞ്ഞാലോ
ശരവേഗം.
കപാലം തകർക്കും
ചതിപ്രയോഗ൦.

ലാത്തി
കിടത്തി ഉരുട്ടിയാലോ
ചതഞ്ഞയരഞ്ഞാ
എല്ലുംപല്ലും പിന്നെ
കൊള്ളാമോ?
ഊക്കോടെ
കുത്തിതിരിച്ചാലോ
ഗർഭപാത്രം കലക്കും
തിരുകോപം.

ലാത്തി
മാന്ത്രികവടിയാണോ
ഇരകളെ തിരയും
ഉരുണ്ടിഴയും ഏറ്റുമുട്ടി
തീതുപ്പി പറക്കും
വ്യാളിയെപോലാണോ.

ലാത്തി
പിടിച്ച പിശാശുക്കൾ
കൈയൊപ്പോടെ
എത്ര ജീവനുകൾ
വെള്ളപുതപ്പിച്ചു.
വിപ്ലവത്തിന് തീനാളം
നിറഞ്ഞ ആ ഹൃദയങ്ങൾ.
തൻ രക്തക്കറയിൽ
കണ്ണീരിൽ
തടിച്ചുവീർത്ത
ഒരുപാട് ലാത്തികൾ.
മദിക്കുന്ന വീണ്ടും വഴിയോരങ്ങൾ.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:30-11-2019 12:01:24 AM
Added by :Vinodkumarv
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :