പുതിയ പുസ്തക൦  - തത്ത്വചിന്തകവിതകള്‍

പുതിയ പുസ്തക൦  


മാലാഖ എഴുതിയ പസ്തകം
ദൈവത്തിൻ നാട്ടിൽ
നിന്നും തുടങ്ങാം
മാനസാന്തരം..
സഹോദരി നീ
ആ മാലാഖ
പഴയ പുസ്തകo
നീ പഠിച്ചു .
ആ നിയമങ്ങൾ
പിൻതുടർന്നു.
കർമേന്ദ്രിയങ്ങൾ
ഉണർന്നു
പുതിയ പുസ്തക൦
നീ എഴുതി
മാലാഖ എഴുതിയ പസ്തകം
അഭിനന്ദനം...
പണം കവിഞ്ഞൊഴുകുന്ന
സന്യാസം
പറ്റെ കാണിക്കുന്ന
തോന്യവാസം.
പലനിറത്തിൽ
അണിഞ്ഞ ശിരോവസ്ത്രം
കവരുന്നു കന്യാകത്വം .
മഠങ്ങൾ ഒപ്പിട്ടുവാങ്ങിയ കടപ്പത്രം
ആട്ടവും പാട്ടും നിറയുമ്പോൾ
മനമുരുകി ദൈവം നടന്നു .
നാസ്തികൻറെ കൂടെ
ദൈവം അലയുന്ന ആ
തെരുവുകൾ തിരിച്ചറിയൂ .
പുരോഹിത സ്വർഗ്ഗത്തെ
പൊളിച്ചെഴുതൂ
ശുശ്രൂഷിക്കുക
ദീനരെ.... പീഡിതരെ
ആ മാലാഖയായി
നീ പാറി പറക്കൂ ....
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:01-12-2019 11:19:30 PM
Added by :Vinodkumarv
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me