മണ്ണുതിന്നും കുഞ്ഞുങ്ങൾ  - തത്ത്വചിന്തകവിതകള്‍

മണ്ണുതിന്നും കുഞ്ഞുങ്ങൾ  

മണ്ണുതിന്ന കുഞ്ഞുങ്ങൾ
മുട്ടിലിഴഞ്ഞു അമ്പാടിമുറ്റത്തെ
മണ്ണുതിന്ന കണ്ണൻറെ വായിൽ
കണ്ടലോ ഈരേഴുപതിനാലുലോകം
കണ്ടൊരാ യശോദാ മാതാ
ബോധമില്ലാതെയായി...


കണ്ടലോ തലസ്ഥാന നഗരിയിൽ
നിസ്സഹായയാ൦ ,
ഒരു ദേവീ മാതാ ..
ഉമിനീരുവറ്റി കണ്ണീരുവറ്റി
ദാരിദ്ര്യ ചൂടിൽ
കണ്ടത് കുഞ്ഞിൻറെ കുടലിൽ
കുറേശ്ശയായി നിറഞ്ഞ
പൊള്ളുന്ന മണ്ണ് ...
പാൽപുഴയും വറ്റിയ മണ്ണ് .

മണ്ണുതിന്നും കുഞ്ഞുങ്ങൾ
ഇനിയുമുണ്ടാകും
കലികാലമേ ഇനിയൊരമ്മയും
മണ്ണ് തിന്നും കുഞ്ഞിനെ
കണ്ട് നിസ്സഹായയായി മാറരുതെ .
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:04-12-2019 12:18:22 AM
Added by :Vinodkumarv
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :