ഫോൺ
ഫോൺ സൂര്യമുരളി
ആദ്യമായ് കൈവന്നു ചേർന്നൊരാ മൊബൈൽ ഫോൺ മാറോടു ചേർത്തു
വെച്ചുറങ്ങവെ.....
പതിയെ പതിയെ ഉയർന്നു പൊങ്ങിയ
പ്രേമഗാനത്തിൻ അകമ്പടിയിൽ ഉണർന്നൂ..
ചെവിയിൽ പതിച്ച സ്നേഹാദ്ര മധുരിത
പ്രണയ വരികൾ........
ഇന്നാമൊബൈൽ ഫോൺ പലർക്കും
നൽകും പെറ്റമ്മയെക്കാൾ സാമീപ്യ
സാന്ത്വനങ്ങൾ......
ഒരു വിളിക്കായ് കാത്തിരുന്നൊരാ കാലത്ത്
വഴിമാറി വന്നൊരു വിളിയിൽ പെട്ടു വലഞ്ഞൊരാ കഥ പറയാൻ മന
മനുവദിക്കുന്നില്ല............പ്രിയേ....പ്രണയിനി....
ഫോണിന്നകത്തേക്കു മുങ്ങാംകുളിയിട്ടൊരു
നാൾ കണ്ടു അന്ധാളിച്ചിരുന്നൂ.....
കടലിന്നടിയിലേക്കാരൊ തള്ളിയിട്ടതുപോൽ
വിഭവസമൃദ്ധ സദ്യ കിട്ടിയതുപോൽ......
എന്തും എല്ലാമെല്ലാം ഒരു വിരൽ തുമ്പിൽ
വിരിയും മായാജാലം കണക്കെ......
Not connected : |