ഒറ്റവരി പാത - തത്ത്വചിന്തകവിതകള്‍

ഒറ്റവരി പാത 

ഒറ്റവരി പാത സൂര്യമുരളി

ഒറ്റക്കൊരുനാൾ ഒരാൾക്കായ് ഓരത്തായ്
വരുമെന്ന പ്രതീക്ഷയിൽ ഒറ്റവരി പാതക്ക്
അപ്പുറത്തിരുന്നൂ......... അടയും കണ്ണും നട്ട്......
കാൽപ്പെരുമാറ്റം കേട്ടുണർന്നെണീറ്റു നോക്കീ
പല തവണ.......
കാത്തിരിപ്പിൻ വേദന എന്തെന്നറിഞ്ഞ നാൾ
വിളിച്ചു കൂവീ..........കാത്തിരിക്കുന്നവർക്കായ്
വരുമെന്നുകരുതി വീണ്ടും ഇരുന്നൂ...
പാതയോരത്തിനരികിലായ് ...കണ്ണിൽ
പ്രതീക്ഷയുമായ്........
പരിഭവം പറഞ്ഞാലും കേൾക്കാനാരുമില്ലാ
ത്താരാത്രിയിൽ കൂട്ടായ് കുഞ്ഞിളം തെന്നൽ
മാത്രമെന്നോർത്തു വിതുമ്പിപ്പോയ് പലകുറി....


up
0
dowm

രചിച്ചത്:
തീയതി:05-12-2019 04:12:42 PM
Added by :Suryamurali
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :