കൈ ഒഴിയൽ - മലയാളകവിതകള്‍

കൈ ഒഴിയൽ 

കൈ ഒഴിയൽ സൂര്യമുരളി

കൂടെ നിൽക്കും, കൂട്ടിരിക്കും സ്വന്തമെന്ന്
വിളംബരം ചെയ്യും.......
തൊട്ടു തലോടും വാതോരാതരുളും
വാഗ്ദാനങ്ങൾ ........
സൗന്ദര്യപ്രശംസകളേറെ പുകഴ്ത്തലുകളായ്
ഒന്നാണുനമ്മളെന്ന ബോദ്ധ്യപ്പെടുത്തലുകൾ..
കാര്യത്തോടടുത്തപ്പോൾ കണ്ടൂ തനിനിറം...
പക്ഷപാതതോന്നൽ വരുമെന്ന പേരിലകറ്റി
നീർത്തി ആ പാവം സഹോദരിയാം കൂട്ടുകാരിയെ.......
ഒരു വേഴാമ്പലായ് കാത്തിരുന്നൂ ആ പാവം
വീണ്ടും തൻ വരും ഊഴത്തിനായ്......


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:05-12-2019 04:34:16 PM
Added by :Suryamurali
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :