ഓർക്കണം - മലയാളകവിതകള്‍

ഓർക്കണം 

ഓർക്കണം
ഓർമ്മിക്കണം
ഓർമ്മ വേണം

ഒക്കത്തിരുന്നതും
ഒട്ടിക്കിടന്നതും
ഒച്ചു പോലിഴഞ്ഞതും
ഓർമ്മ വേണം


ഒരടി വച്ചതും
ഓടി തളർന്നതും
ഓതി പഠിച്ചതും
ഓടിക്കളിച്ചതും
ഓർമ്മ വേണം

ഒന്നിച്ച് വളർന്നതും
ഒന്നിച്ച് ഇരുന്നതും
ഒന്നായിരുന്നതും
ഓർമ്മ വേണം

ഒരു വേള
ഒരു നേര..മെങ്കിലും
ഓർമ്മിക്കണം....
ഓർമ്മ വേണം....


ശ്യാം



up
0
dowm

രചിച്ചത്:
തീയതി:07-12-2019 12:40:45 PM
Added by :ശ്യാംകുമാർ.എൻ
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :