ബന്ധങ്ങൾ - മലയാളകവിതകള്‍

ബന്ധങ്ങൾ 

ഊഷ്മളതയാലുഴറു-
മീ ബന്ധങ്ങൾതൻ കാരാ-
ഗൃഹത്തിൽ നിന്നുകുതറി-
യോടാൻ കൊതിക്കും മനമേ
വംഗനാളത്താൽ വിളക്കി
ചേർത്ത മിശ്രലോഹം പോൽ
രജ്ജുബന്ധിതമാം പട്ടം
വിഹായസ്സിലെന്ന പോൽ
ശ്രാവണപ്പുലരിയില-
ലിഞ്ഞർക്കരശ്മി തൻസമ
ശീതോഷ്ണഭാവത്താലിന്നു
ബന്ധനമെത്ര സുഖദം.


up
0
dowm

രചിച്ചത്:ഡോ. ആർ. പുൽപ്പറമ്പിൽ
തീയതി:07-12-2019 06:26:48 PM
Added by :Dr.R.Pulparambil
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me