കാമുകി
അക്ഷിതൻ നിമേഷോന്മേഷത്തിലെങ്ങും
വിളങ്ങിടും നിന്നാസ്യഭാവചാരുതയെ
പൌർണ്ണമിനിലാവിലെ കുമുദമായ്
ഉപമിച്ചീടുമെൻ ഭാവനയെത്ര ശൂന്യം
നയനനടനഭാവുകതയാലാനനത്തിൽ
മദനകേളികൾ രംഗമാടുന്ന നീ ലളിതയോ
ചിന്തയിൽ നിന്നുദ്ഭുതമാം നിൻ ലാവണ്യം
ചിത്രരൂപമായ് വരച്ചിടും കലാകാരൻ
അതു പ്രകൃതിയോ നിൻ കാമുകനോ?
പ്രിയതമനൊത്ത് ലീലകളാടും കാമുകീ
നിൻ മനസിലെന്തെന്നറിയാൻ വിദാതാവി
നിനിയെത്രകാലം തപസ്സുചെയ്യണം പ്രിയേ
പ്രിയനരസന്നിഹിതയാം നീയെത്ര ധന്യ
നിൻ ചിത്രഭാവം കണ്ടുമയങ്ങിയുഷസു
ഋതുവ്യതിയാനം പാടേ മറന്നുപോയ്
മാറും പ്രകൃതിയിൽ മാറ്റമില്ലാതുണരുമീ
സ്ഥായീഭാവം ഭാനുകിരണമേറ്റ കന്മദം പോൽ
വർണ്ണിയ്ക്കാനില്ലാ……
Not connected : |