മൂകസാക്ഷികൾ. - തത്ത്വചിന്തകവിതകള്‍

മൂകസാക്ഷികൾ. 

എരിയുന്ന തീക്കനലിൽ,
പിടഞ്ഞു മരിക്കുമ്പോഴുമാ-
മൊരു എരിയാത്ത കനൽ-
വെളിച്ചം പേറും, നീ ഒരു -
ആത്മമിത്രം, മിന്നാമിനുങ്ങു നീ.
നുരച്ചു പതയുന്ന പേ വിഷം പേറി,
കടിച്ചുകീറുംമൊരു,
തെരുവുനായ്ക്കളുടെ ഇടയിൽ,
പകച്ചു നില്കുമൊരു പൈതൽ കണക്കെ,
മദിച്ചു വരുമൊരു മദപ്പോട്ടിൽ,
വിറപ്പിച്ചു വരുമൊരു മദയാന മുന്നിൽ,
വിറച്ചു നിൽക്കും പടുവൃദ്ധൻ-
കണക്കെ,
നിൽകുന്നിതാ ആയിരങ്ങൾ,
ജനാധിപത്യത്തിന് മൂകസാക്ഷികൾ.
കോമരങ്ങൾ കാട്ടികൂട്ടുന്ന,
കണ്ണില്ലാ, കാതില്ലാ നിയമങ്ങൾ,
കാട്ടുനീതികൾ, കരി നിയമങ്ങൾ,
അനീതിയുടെ കൂത്തരങ്ങുകൾ,
അരങ്ങു വാഴും സിംഹാസനങ്ങൾ,
എരിയുന്ന തീക്കനലിൽ,
പിടഞ്ഞു മരിക്കുമ്പോഴുമാ-
മൊരു എരിയാത്ത കനൽ-
വെളിച്ചം പേറും, നീ ഒരു -
ആത്മമിത്രം, മിന്നാമിനുങ്ങു നീ.
നീ യാണ് ജനങ്ങൾ,
മൂകസാക്ഷിയാകും വെറും-
നരജന്മങ്ങൾ,
കാലം മറക്കുന്ന നരജന്മങ്ങൾ.
----------------------------------------------
നാഷ്‌ മലയിൽ....




























up
0
dowm

രചിച്ചത്:
തീയതി:09-12-2019 01:13:41 AM
Added by :nash thomas
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :