മത്സ്യരോദനം - തത്ത്വചിന്തകവിതകള്‍

മത്സ്യരോദനം 

നാരായണനഗരിയെ കിന്നരിച്ചോമനിച്ചൊഴുകുമീ
കരമനയാറിന്നർത്ഥഗർഭ്ഭമാം നിലവിളിയേറ്റു
പാടുമിവിടെവാഴും മത്സൃകനൃക ഞാൻ
കാത്തിരിപ്പൂ വേളിയ്ക്കായ് വേഴാമ്പലിനെപ്പോൽ

നാളേറെയായ് മുടങ്ങീടുമെൻ മാംഗലൃം
നാമാവശേഷമാം തറവാടിൻ മഹിമയാൽ
ചിന്തിക്കാൻ വയ്യെനിയ്ക്കെൻറെ ഭാവി കറണ്ടു
തിന്നുതീർക്കുമീയാറിൻ ദീനരോദനം

മുത്തച്ഛൻ ചൊല്ലിടുമീയാറിൻ ഗതകാല
മഹിമകേട്ടാലിമ വെട്ടിലൊരിക്കലും
വീരേതിഹാസത്തിലെ നായികയെപ്പോൽ
സിംഹികയെ മറയ്ക്കും ലളിതയെപ്പോൽ

അംഗലാവണൃങ്ങളലകളായ് വിലസിടും
നിൻമേനിയിൽ കാമുകനാം വൃക്ഷത്തിൻ
കരതലസ്പർശത്താലുളളറിഞ്ഞ് മനമിളകി
പരവശയായ് വിവിസ്ത്രയായ് ഒഴുകിയകലുന്നു നീ

നിന്നിലണയാൻ കൊതിക്കും കാമുകൻമാരിൽ
നിന്നൊഴുകിയൊളിക്കും കേളീവിരുതിനാൽ
ജലചരങ്ങൾക്ക് വിനോദിനിയായ് വിലസിടും
അഷ്ടാംഗസുന്ദരിയാം നിന്നെയോർത്ത് ഞാൻ

വിസ്തൃതമാം മാറിടത്തിന്നഴകേകും
ചഞ്ചലസുന്ദരമാം മാലമുത്തു പോൽ
നിന്നിലലിഞ്ഞ് ചേർന്നിടും ചരാചരങ്ങൾ തൻ
ദുഖമറിഞ്ഞവരെ സിഞ്ചനം ചെയ്തിടും പൂണൃതീത്ഥമേ

വൃസനത്തിൻ തീച്ചൂടിനാൽ ഉരുകുമീ നാടിൻ
അഗ്നിയെ കെടുത്തും ദിവൃാംബുപോൽ
വൈഷ്ണവനഗരിയെ ഈറനണിയിച്ചൊരുക്കിയ
നിന്നാർദ്രമംഗളത്താലലിഞ്ഞു കണ്ണകി തൻ മനം

ചിന്തിപ്പാൻ വയ്യ നിൻ മൌനവിലാപം കേട്ട്
രക്ഷകനായൊരാൾ വരുമെന്നൊരാശ പാടേ മറന്നു
ശിഷ്ഠകാലം കഴിഞ്ഞിടുകാ ശാപവും പേറി
വിപ്രകൃഷ്ടമാം മോക്ഷത്തെയോർത്ത് ചെമ്മേ

സ്നേഹിച്ചിടാനോരാൾ പോലുമില്ലായീ
നരകത്തിൽനിന്നു ചേക്കേറാനൊരിടമുണ്ടോ
ചൊല്ലിത്തരിക നീ ആത്മഗതമായെങ്കിലും
കന്യയായ് മരിച്ചീടുമെൻ ശാപവുമേറ്റു വാങ്ങീടുക


കുഷ്ഠരോഗത്താൽ നാഡീതളർന്ന നിൻ
കണ്ണീരൊപ്പാനിന്നു ഞാൻ മാത്രമായ്
എൻ സ്വാർത്ഥമാം സുഖത്തിനായ് നിന്നെപ്പഴിയ്ക്കു-
മെൻ വൈകല്യം സിദ്ധിച്ചു കലിയുഗവൈഭവത്താൽ

ഓർമ്മയായ് തീരും സ്വപ്നങ്ങൾ പോൽ
ചിന്തയ്ക്കതീതമാം മലീമസയായൊഴുകുമീ
ജലധാരയിന്നൊരു പുഴയോ കൈത്തോടോ
പിന്നെപ്പറയാൻ പേരിനൊരഴുക്കുചാലോ

അസുരനാം മാനവനിന്നിതൊരു കാഴ്ച്ചമാത്രം
തണലിൻ ചുവട്ടിൽ കത്തിവെച്ച് തണുപ്പിനായ് കേഴും
വിവേകം പണയം വെച്ചു വികാരത്തിന്നടിമയായ്
വർത്തമാനത്തിലുഴറമവനിതൊരു ബാധ്യത മാത്രം

നാളെതൻ ഗതിയെന്തെന്നറിയാതെ
ദൃശ്യമാം ചുമരിനെത്തളളിക്കളഞ്ഞദൃശ്യമാം
പ്രതലത്തിൽ ചിത്രം വരയ്ക്കാനൊരുങ്ങും
കാലത്തതിൻ യാത്ര പടുകുഴിയിലേയ്ക്കായ്

നൊമ്പരങ്ങൾക്കപ്പുറത്തായ് മറഞ്ഞിരിയ്ക്കുമീ
പ്രതീക്ഷ തൻ നാമ്പിനെത്തേടിയലഞ്ഞ്
കഴിച്ചിടും നിൻശിഷ്ടലാവണ്യം
കവർന്നെടുക്കും കാലത്തിൻ ചെയ്തികൾ

പുതുയൌവ്വനങ്ങൾ തൻ നന്മയെ പ്രതീക്ഷിച്ചു
കഴിയുമീ കലിയുഗത്തിൻ കാലയവനികയിൽ
ഖിന്നമാമോർമ്മകൾ കുഴിച്ചുമൂടി തപസു
ചെയ്തിടുമീയാറിൻ ഉൾക്കരുത്തോത്ത് ഞാൻ

അന്തർഗതമായെങ്കിലും ഹൃദയത്തിന്നടിത്തട്ടിൽ
കോറിവരയ്ക്കാതിരുന്നില്ല നിന്നുത്ഥാനത്തിനായ്
കൂട്ടായ്മയാൽ നേരിടാമെന്നൊരാഹ്വാനമായ്
നിന്നാശ്രിതരായ് ഞങ്ങളണിചേർന്നിടുന്നു.
-ശുഭം-


up
0
dowm

രചിച്ചത്:ഡോ. ആർ. പുൽപ്പറമ്പിൽ
തീയതി:11-12-2019 01:22:46 PM
Added by :Dr.R.Pulparambil
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :