ഒരു കണ്ടൽവൃക്ഷം        
    ഒരു കണ്ടൽവൃക്ഷം 
 വെറുപ്പെറിഞ്ഞു വെറുപ്പെറിഞ്ഞു 
 ചതുപ്പായെടോ 
 ആ ചതുപ്പിൽ വീണു 
 പലരും ചീഞ്ഞുപ്പോയെടോ 
 വെറുപ്പെറിഞ്ഞു വെറുപ്പെറിഞ്ഞു 
 ചതുപ്പായെടോ ചതുപ്പായെടോ.
 ചെമന്നചതുപ്പിൽ വിത്തുമുളച്ചു 
 ഒരു മഹാവൃക്ഷമായെടോ.
 സ്നേഹകിരണങ്ങൾ തേടി 
 പന്തലിച്ചു പച്ചപ്പുതീർത്തടോ.
 കൊടുംകാറ്റിലും മഴയിലും 
 കുഞ്ഞു തേനീച്ചകൾ,
 കിളികൾ മേവുന്നചില്ലകൾ 
 അകലാതെ പറ്റിപിടിച്ചിരിനടോ.
 അനശ്വരസ്നേഹവൃക്ഷമായെടോ. 
 
 
 മുമ്പുചെയ്ത തെറ്റുകൾ ,
 മുറിച്ചു മാറ്റിയ ചില്ലകൾ 
 വീണു ചീഞ്ഞപ്പോൾ 
 കുതിച്ചുച്ചാടി കൂത്താടികൾ 
 ചില കൃമികൾ അറിയുക 
 ചാടുന്നിടങ്ങൾ വീണ്ടും ചതുപ്പുകൾ.
 വെറുപ്പെറിഞ്ഞു വെറുപ്പെറിഞ്ഞു 
 ചതുപ്പായെടോ ചതുപ്പായെടോ.
 വെറുപ്പെറിഞ്ഞു വെറുപ്പെറിഞ്ഞു 
 ചതുപ്പായെടോ ചതുപ്പായെടോ.
 
 
 മരത്തിലാമേവു൦ പലജാതിയെ 
 അടർത്തുവാൻ മാത്രം കഴിയില്ലടോ 
 ഒരുത്തനും അതിനുതുനിയല്ലടോ 
 അലറിവരുന്ന തിരകളെ 
 തടഞ്ഞു നിർത്താൻ കെല്പുള്ള 
 കണ്ടൽവൃക്ഷം ഇതാണെടോ.
 ചതുപ്പിൽ വിത്തുമുളച്ചു 
 ഒരു മഹാവൃക്ഷമായെടോ.
 സ്നേഹകിരണങ്ങൾ തേടി 
 പന്തലിച്ചു പച്ചപ്പുതീർത്തടോ.
 വിനോദ് കുമാർ വി 
      
       
            
      
  Not connected :    |