കണ്ണാ നീ എന്ന് വരും - മലയാളകവിതകള്‍

കണ്ണാ നീ എന്ന് വരും 

ഉത്തുംഗ ഹിമവൽ
ശൈലാദ്രി തൻ
ദക്ഷിണ ദേശം
ഭരതരാജ്യം,

ആദി പുരാതന
പുണ്യ സംസ്ക്കാരം പേറും
ഭാരതരാജ്യം,

ഗംഗയുംയമുനയുംഗോദാവരിയും തീർത്ഥജലമാകും ഭാരതരാജ്യം,

സിന്ധു,കാവേരി,നർമദ,ഗോദാവരി
നാരീനാമത്തിൽ
നദികളെ വാഴ്ത്തും
എന്റെ രാജ്യം.

സ്ത്രീയിൽ അമ്മയെക്കാണും
ആര്യാവർത്തം.

പണ്ട് മാമുനി പുംഗവന്മാർ
മന്ത്രമുഖരിതമാക്കിയ
പൈതൃക രാജ്യം.

പാതിവർത്ത്യം
കന്യകത്വം
പാവനമായ് കാണും
ധന്യ ഭൂവിൽ.

എങ്ങും മുഴങ്ങുന്നു
നാരിതൻ രോദനം,
ആർത്തനാദം.

പ്രാണഭയത്താൽ
നാരികൾ ,
ഇരുട്ടിലും പകലിലും
മാനത്തിനായവർ കേഴുന്നു ,

പ്രായഭേദമില്ലാതെ
നാരികൾ
ക്രൂരമായ് കശക്കി എറിയപ്പെടുന്നു .

ദുശ്ശാസന ഗർജ്ജനം
എങ്ങും മുഴങ്ങുന്നു,
കൈകളിൽ ദ്രൗപദിമാരുടെ
ചേലകൾ ചുരുളുന്നു,
കൺകളിൽ കാമം
ആസുര നൃത്തം ചവിട്ടുന്നു,
കൗരവർ ആർത്തു ചിരിക്കുന്നു,
ശകുനിമാർ ഒത്താശ ചെയ്യുന്നു,

അന്ധ ദൃതരാഷ്ട്ര മന്നന്മാർ
മൗനം ഭജിക്കുന്നു,
ഗാന്ധാരിമാർ കണ്ണടച്ച്
അന്ധരായ് നടിക്കുന്നു
രാജാക്കളെല്ലാം
ജഡമായ് തുടരുന്നു,
ദ്രൗപദിമാർ ഇവിടെ
മാനത്തിനായ് കേഴുന്നു,

ധർമ്മരാജാ,അജാതശത്രു,
ജന്മനാട് പണയപ്പെടുത്തുന്നു,
ശക്തരിൽ ശക്തനാം
ഭീമ സഹോദരർ
മുഷ്ടി ചുരുട്ടി തിരുമി നടക്കുന്നു,
പാശുപതാസ്ത്രം
തൂണിയിൽ ഉറങ്ങുന്നു
അർജ്ജുനന്മാർ
തേരിൽ തളർന്നിരിക്കുന്നു.

യാദവൻ കാർവർണ്ണൻ മനോഹരൻ തേരുതെളിക്കാൻ വന്നതില്ല,
ഗീതോപദേശം നൽകിയില്ല,

പാഞ്ചജന്യം മുഴങ്ങുന്നതും
കാത്ത് പാവം ജനം
കേണു വിളിക്കുന്നു.
പ്രേഷ്ഠപദത്തിലെ
കൃഷ്ണ പക്ഷത്തിലെ
കറുത്തവാവിൻദിനം
എന്നു വരും,

ആ പുണ്യ ദേഹം
ധർമ്മയുദ്ധത്തിന്റെ
കാഹളം മുഴക്കുന്ന
കാർവർണ്ണൻ
ഇനി എന്നു വരും.


ശ്യാം





up
0
dowm

രചിച്ചത്:ശ്യാം
തീയതി:11-12-2019 11:43:47 PM
Added by :ശ്യാംകുമാർ.എൻ
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :