ഒത്തിരി സമ്മാനങ്ങൾ
ഒത്തിരി സമ്മാനങ്ങൾ
സാദരം വാങ്ങി സൂക്ഷിപ്പൂ
സ്നേഹവാക്കുകൾ എഴുതി
ഭാവനകളിൽ നമ്മൾ
ഒന്നായിത്തീരുമെന്നോർത്തു
ഹൃദയമാം ചെപ്പിൽ നിറച്ചു ഞാൻ .
ഒത്തിരി സമ്മാനങ്ങൾ
ഒത്തിരി സമ്മാനങ്ങൾ .
സ്വീകരിക്കാൻ
നിനക്കു കഴിയണം.
ഒരു പനിനീർപ്പൂവാകാം
ഒരു തരിപൊന്നാകാം
ഞാൻ കൊണ്ടുവരും
നിനക്കായി കൂട്ടുകാരി
എങ്കിൽ ഞാൻ
പരമധന്യനായി.
പക്ഷേ നീ തന്നതോ
സംഭാവന വാങ്ങില്ല
എന്ന് പറഞ്ഞുകൊണ്ടു
ഒരുകല്യാണക്കുറി
മനസുമരവിച്ചുപോയി.
ഉടഞ്ഞുവീഴവേ
മുറിവേൽപ്പിക്കുന്ന
ഒത്തിരി സമ്മാനങ്ങൾ .
വിനോദ് കുമാർ വി
Not connected : |