ആതിഥ്യൻ - തത്ത്വചിന്തകവിതകള്‍

ആതിഥ്യൻ 

പകൽ വാഴും
ആദിത്യൻ
കിഴക്കുദിക്കും...

കത്തിജ്വലിക്കും..
പകലന്തിയോളം.
സ്വയമെരിഞ്ഞവൻ
ലോകത്തിൻ
വെളിച്ചമാകും.

കടലിലമരും
തൃസന്ധ്യ നേരം
മാലോകർ
കാഴ്ചക്കാരായ്
നോക്കി രസിച്ച്
നിൽക്കും
അന്തിച്ചുവപ്പിൽ
ലയിച്ചുനിൽക്കും.

കോടാനുകോടി
നക്ഷത്ര രാജികൾ
മേലാപ്പിലാകെ
കണ്ണു ചിമ്മും.

സുന്ദര ശീതള
ചന്ദ്രകിരണങ്ങൾ
വിണ്ണിൽനിന്നടർന്ന്
മണ്ണിൽ വീണ്
മേലോട്ട് നോക്കി
പുഞ്ചിരിക്കും.
മാലോകരെ നോക്കി
പുഞ്ചിരിക്കും.


up
0
dowm

രചിച്ചത്:ശ്യാം
തീയതി:17-12-2019 10:52:35 PM
Added by :ശ്യാംകുമാർ.എൻ
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :