അനാവരണം  - ഇതരഎഴുത്തുകള്‍

അനാവരണം  

കാലമെന്‍ഹൃദയത്തില്‍ഏല്‍പ്പിച്ചമുറിവില്‍ നി-
ന്നൂറുന്നചോരയെന്‍കവിത
ആദ്യാനുരാഗസ്മരണപോലെന്നുള്ളില്‍
ആര്‍ദ്രമായ്‌ നില്‍ക്കുന്നുകവിത
കാത്തിരിക്കാനാരുമില്ലെന്നോരറിവില്‍ നി-
ന്നുതിരുന്നനോവാണ്കവിത
ആര്‍ത്തിരമ്പിക്കടല്‍ത്തിരവന്നുതീരത്തു-
തീര്‍ക്കുന്ന നനവാണ്‌ കവിത
ആളുന്നതീയില്‍ വെന്തുരുകവേകാറ്റെത്തി
മൂളുന്നസാന്ത്വനംകവിത
കരുവാന്റ്റെആലയില്‍ചുട്ടുപഴുക്കുന്ന
കാരിരുമ്പാണെന്റ്റെകവിത
കരയാന്‍തുടങ്ങവേകവിളില്‍തലോടുന്ന
കരമാണെനിക്കെന്റ്റെകവിത
കരിയുന്നകര്‍ഷകക്കനവിലേയ്ക്കാശ്വാസ-
മഴയായിറങ്ങണംകവിത
മഴപെയ്തുകുതിരുന്നമണ്ണിന്റ്റെഹൃദ്യമാം
മണമാണെനിക്കെന്റ്റെകവിത
നാകവും നരകവും ഇവിടാണിരിപ്പതെ-
ന്നാരോടുമോതണംകവിത
കനിയേണ്ട നീതി അനീതിയായ് തീരവേ
കരവാളുയര്‍ത്തണം കവിത
നന്മ ചേക്കേറുന്ന നാവുമരത്തിന്റ്റെ
നാരായവേരാണ് കവിത . .


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:14-10-2012 03:13:09 PM
Added by :vtsadanandan
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me