അളിയന്റെ ബനാനാറിപബ്ലിക്!   - തത്ത്വചിന്തകവിതകള്‍

അളിയന്റെ ബനാനാറിപബ്ലിക്!  

അറബിക്കഥപോലെയായിരുന്നു
ചരിത്രവും കഥയിലെരാജകുമാരനും
അളിയന്‍പിച്ചളപ്പാത്രവുമായി
തെരുവിലൂടെ പോകുമ്പോഴാണ്
രാജകുമാരിയെകണ്ടത്!
കേമ്ബ്രിട്ജിലെ അടിച്ചുതളി
പാരമ്പര്യമുണ്ടായിരുന്ന രാജകുമാരിയുടെ
അകതാരില്‍ പ്രണയത്തിന്റെ
പതിനാലാംരാവുദിച്ചു!
പിന്നെ അളിയന്റെ സമയം!
ഇരുട്ടിവെളുക്കുന്നതിനുമുന്‍പാണ്
ആയിരങ്ങള്‍ദശകോടികളായ്
അവതരിച്ചത്!
അങ്ങനെ,
പ്രജകളുടെ ഭാഗ്യദോഷംകൊണ്ട്
രണ്ട് അന്തര്‍ദേശീയ..
അനശ്വരപ്രണയങ്ങള്‍
ചരിത്രത്തില്‍സമാനതകളില്ലാത്ത
രണ്ട് ദുരന്തങ്ങളായി
രണ്ട് ആഗോളചോദ്യങ്ങളുയര്‍ത്തി
കുഞ്ഞളിയന്റെ ഉറക്കത്തില്‍
പേക്കിനാവായിമാറുന്നു
ഒന്ന്,
റോബര്‍ട്ട് ഗാന്ധിയാകുമോ?
രണ്ട്,
പ്രിയങ്കവഥേരയാകുമോ?
ഉത്തരമേതായാലും,
ടി റിപബ്ലിക്കിലെപ്രജകള്‍ക്ക്
കഞ്ഞികൊടുക്കാന്‍
അളിയന്‍ നൂറുകോടി
കുംബിളുകള്‍ക്ക് കൊട്ടേഷന്‍
കൊടുക്കുമെന്നുറപ്പ്!


up
0
dowm

രചിച്ചത്:
തീയതി:16-10-2012 03:19:52 PM
Added by :Mujeebur Rahuman
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


vtsadanandan
2012-10-25

1) കലക്കി അളിയാ , കലക്കി !അഭിനന്ദനങ്ങള്‍ !


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me