പനി - തത്ത്വചിന്തകവിതകള്‍

പനി 

പനികൾ
പലതരം
പതിയിരുന്നു
പെരുകുന്നു
ദേഹത്തിൽ.
വെയിലിലും
മഴയിലും
മഞ്ഞിലും.

നിമിഷങ്ങളിൽ
വൈറസ്സുകൾ
മനുഷ്യനിലും
മൃഗത്തിലും
ചെടിയിലും
വളരുന്നു
തളർത്തിയും
ജീവനെടുത്തും
തക്ഷകൻ കൊന്ന
പരീക്ഷിത്തിനെപ്പോലെ.

വേദനിച്ചും
തളർന്നും
ഈ മണ്ണിൽ
ഭയന്നും
ജീവിച്ചും
മരിക്കാൻ.
.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-01-2020 05:10:20 PM
Added by :Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :