എന്തു നീ നേടി ??? - മലയാളകവിതകള്‍

എന്തു നീ നേടി ??? 

ചുട്ടുകൊന്നതെന്തിന് ?
ഉപ്പുകൂട്ടി തിന്നുകൂടാരുന്നോ?
വിശപ്പ് അകറ്റാൻ
പോരായിരുന്നെങ്കിൽ
ഞങ്ങളേക്കൂടി
കൊന്നു കൂടാരുന്നോ?

ചുട്ടുകൊന്നതെന്തിന് ?
പരിസ്ഥിതി ഞങ്ങൾ
തകർത്തിരുന്നോ ?

ചുട്ടുകൊന്നതെന്തിന് ?
കൂടുകെട്ടിയത്
ക്രമവിരുദ്ധമായോ ?

ചുട്ടുകൊന്നതെന്തിന് ?
മൊട്ടയിട്ടത്
നിന്റെ കൂട്ടിലോ ?
നിന്റെ പെണ്ണിൻ
വയറ്റിലോ ?


ചുട്ടുകൊന്നതെന്തിന് ?
മരടിലെ നീതി
മായന്നൂരും
നടപ്പിലാക്കിയതോ ?

ചുട്ടുകൊന്നതെന്തിന് ?
പറക്കമുറ്റും വരെ
ക്ഷമിക്കരുതാരുന്നോ ?
പറന്ന് പറന്ന് ഞങ്ങൾ
പോവായിരുന്നില്ലേ ?


ചുട്ടുകൊന്നതെന്തിന് ?
രേഖയും ലിഖിതവും
വേണ്ടാത്ത
ആകാശസീമകൾക്കപ്പുറത്ത്
പാറി പറന്ന്
പോകുമായിരുന്നില്ലേ ?

ചുട്ടുകൊന്നതെന്തിന് ?
കരിച്ചു കളഞ്ഞത്
ഞങ്ങടെ സ്വപ്ന ചിറകുകളല്ലേ ?
പുത്ര പൗത്രാദികൾ
നിനക്കും ഇല്ലേ ?

പിറന്ന മണ്ണിൽ
പിച്ച പറക്കാതെ
കണ്ണു തുറക്കാതെ
കത്തിയമർന്നവർ

നിന്റെ വിരലിലെ
അഗ്നിയിൽ
ദഹിച്ചവർ

കത്തിക്കയറും
നഖശിഖാന്തം
ഭസ്മമാക്കും
നിന്റെ നാളെകളെ ....
up
0
dowm

രചിച്ചത്:ശ്യാം
തീയതി:16-01-2020 10:31:42 PM
Added by :ശ്യാംകുമാർ.എൻ
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me