ചങ്ങലയിൽ  - തത്ത്വചിന്തകവിതകള്‍

ചങ്ങലയിൽ  

ഹിന്ദുക്കളായിരുന്നവരെ
അഹിന്ദുക്കളാക്കിയത്
ചാതുർവർണ്യത്തിന്റെ
പ്രഹരത്തിൽ വീണവർ.

തൊട്ടു തിന്നാതെയും
കിണറിൽ തൊടാതെയും
എങ്ങും കയറ്റാതെ
എച്ചിലിലുരുട്ടിയും
ജാതിയുടെ ഭ്രാന്തിൽ
അല്പം ആശ്വാസത്തിനായി.

ഇല്ല, വിട്ടില്ലവർ
അഹിന്ദുക്കളായവരിന്നും
ജാതിയുടെ ഭാണ്ഡം
ചുമന്നു പ്രത്യേകം
ആരാധനാലയങ്ങളിൽ
ആശ്വാസമില്ലാതെ
പഴയ ചങ്ങലയിൽ.

കൃസ്ത്യാനിലും
ഇസ്ലാമിലും
സിക്കുകാരിലും
നുഴഞ്ഞു കയറി
അവർണ്ണരുടെ
സവർണർ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-01-2020 11:17:32 AM
Added by :Mohanpillai
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :