കന്യകയാം ഒരു കാട്  - തത്ത്വചിന്തകവിതകള്‍

കന്യകയാം ഒരു കാട്  

കന്യകയാം ഒരു കാട്
കളകളം പാടുന്ന
പ്രണയ കിളികൾ നിറയും
ഹൃദയക്കൂട്
പച്ചില ചേലയാട്ടി ശ്വാസം
എടുത്തു ആ മലച്ചി..
സൂര്യപ്രഭയുള്ള കണ്ണുകൾ
ചിമ്മി ചിമ്മി തുറന്നു
മലപോലുയർന്ന മാറിട൦
വിരിച്ചുനിന്നു.
ചന്ദന കാറ്റിൽ കൈകൾ വീശി
പുഞ്ചിരിപ്പൂക്കൾ വിടർത്തി
പുഴയാ൦ പാദസരങ്ങൾ
കിലുക്കി നടന്നു ഇന്നലെ
ഈ വഴി ഒരു
കന്യകയാം കാട്
അവളുടെ നാഭിയിൽ ഇന്നാരോ
പിടിമുറുക്കി വിഷണ്ണയാക്കി
മഴുവിനാൽ പിച്ചിചീന്തി
നഗ്നയാക്കി കിടത്തി
അവളുടെ കറുത്ത രാവുകൾ
വിഷാദമോടെ നോക്കാം
അവളുടെ മുഖത്താകെ
കുമിളകൾ കുമിളകൾ
കാട്ടുതീ തീർത്ത കുമിളകൾ.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:19-01-2020 09:22:51 PM
Added by :Vinodkumarv
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me