വീഴ്ച  - തത്ത്വചിന്തകവിതകള്‍

വീഴ്ച  

ചിറകടിച്ചൊച്ചവച്ചു
പറന്നൊരു പാറ്റ
ഭിത്തിയിൽ തട്ടി
ചിറകൊടിഞ്ഞു
മലർന്നുവീണതു
കമഴ്ന്നു വീഴാതെ.

ഏറെനേരം മലർന്നിട്ടും
മലക്കം മറിയാതെ
കാലിട്ടടിച്ചും ചിറകിട്ടടിച്ചും
ഒഴിയാതെ പിടച്ചിലിൽ.

മണത്തറിഞ്ഞോടിയെത്തിയ
കുഞ്ഞുറുമ്പുകൾ കടിച്ചമർത്തി
അരിച്ചരിച്ചു പതം വരുത്തി
കാലനക്കാതെ, കയ്യനക്കാതെ.

മണിക്കൂറുകൾ കഴിഞ്ഞു
ചിറകുകൾ മാത്രം
കാലുകൾ മാത്രം
ഉറുമ്പുകൾ തിന്നു തീർത്തു.

ശവമടക്കില്ലാതെ
വയറുകൾ നിറച്ചു
വരിവരിയായി
അവർ മടങ്ങിപ്പോയി.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-02-2020 11:47:53 AM
Added by :Mohanpillai
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :