മധുരം മലയാളം  - തത്ത്വചിന്തകവിതകള്‍

മധുരം മലയാളം  

മധുരം മധുരം മലയാളം
ഭാഷ എന്തെന്നോ സുഹൃത്തേ.
ജീവിതമാം യാത്രയിൽ
അമ്മപകർന്ന അമ്മിഞ്ഞിപാൽ
ഒപ്പം പാടിയ താരാട്ടുപാട്ട്.
മുട്ടുമടക്കി മടിയിലിരുത്തി
മുത്തശ്ശിപറഞ്ഞ പുരാണകഥ.
ആ ഭാഷ മധുരം മലയാളം.
ഹഹ കാണേണ്ട കാഴ്ച,യാണ്
അച്ഛൻ തോളിൽ ഇരുത്തികുലുക്കി
കൊണ്ടുപോയി ചൂണ്ടികാണിച്ച
വർണ്ണദൃശ്യങ്ങൾ നിറയുന്ന താഴ്വാരമാണ്
ആ ഭാഷ മധുരം മലയാളം.
പായസംപോലെ നാവിൽ രുചിച്ചു
നിറദീപങ്ങൾ ചാർത്തിയ ഈശ്വരനടയിൽ
ദൈവങ്ങളെ സ്തുതിച്ചും
കേട്ടിരിക്കേണ്ട കാകളികൾ
പുള്ളുവൻ പാട്ടുകൾ കളമൊഴികൾ
ആ ഭാഷ മധുരം മലയാളം.
കൊയ്‌ത്തുകാരി പെണ്ണ് മൂളിയ പാട്ടും
തുഴയെറിയുമ്പോൾ കേട്ട വഞ്ചിപ്പാട്ടും
സഹ്യനെപോലെയാതലയെടുപ്പ്
നിലക്കാത്തപുഴകളെപോലെ
തിരകളെപോലെ കിക്കിളി
കൂട്ടി കരയെതാലോലിക്കുന്ന
ഹൃദയത്തുടിപ്പു ..
ആ ഭാഷ മധുരം മലയാളം.
മഴക്കുളിരിൽ പുലരിവന്നോരോ
പുൽക്കൊടിയിൽ വിടർത്തുന്ന
വർണ്ണപൂക്കളിൽ നിറയും തുഷാരങ്ങളിൽ
നിറഞ്ഞ സ്വർണ്ണലിപികൾ.
അതടർന്നു ബലിപുഷ്പങ്ങളോടൊപ്പം
ലയിച്ചു മണ്ണിൽ കിടക്കുമ്പോഴും
ആ ഭാഷ മധുരം മലയാളം.
തേൻക്കനിപോലെ നാവിൽ
ആ അക്ഷരങ്ങൾ രുചിക്കാം
ഓരോ ശ്വാസത്തിൽ നിറയ്ക്കാം
സസ്യശ്യാമളതയിൽ ചിലതു
പെറുക്കിയെടുത്തു ലാളിച്ചു
ഓടിക്കളിച്ചു രസിക്കുന്നു ഞാനും. .
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:വിനോദ് കുമാർ വി
തീയതി:21-02-2020 01:00:29 PM
Added by :Vinodkumarv
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me