കോമരങ്ങൾ  - തത്ത്വചിന്തകവിതകള്‍

കോമരങ്ങൾ  

കോമരങ്ങൾ
തീർത്തും കോമാളിയാകുന്ന കോമരങ്ങൾ
കാമാഗ്നിയിൽ നിർജീവമായ കോമരങ്ങൾ
അവർക്കിടയിൽ ഞാൻ ഓർത്തുപോയി
ഓർമയിൽ തെളിയുന്ന ആ കോമരത്തെ
കാവിൽ പൂജയ്ക്ക് തുള്ളുന്ന കോമരങ്ങൾ ,
നിർദ്വന്ദ്വന്നെ തിരയും നിർധനനായ കോമരത്തെ.
നെറ്റിപ്പട്ടം ചാർത്തി കൊമ്പൻറെ മുമ്പിലും
തുള്ളിയാടുന്നു നിറമുള്ള നിർദോഷകോമരങ്ങൾ.
തിമിർക്കുമാപൂരവും ചിങ്കാരിമേളവും.
ഉയർത്തിപ്പിടിച്ച ഒരു ദേവി തൻ വാളുമായി
ഓർമയിൽ തെളിയുന്നു കോമരങ്ങൾ
കളഭവും പുഷ്പങ്ങളും കാറ്റിൽപ്പറത്തിയാ
ഒരു കോമരം അരികിൽ വന്നുചോദിക്കുന്നു
നാക്കുനീട്ടി ചുവന്നകണ്ണുമായി കുടിക്കാൻ
കരിക്കും തുള്ളുവാൻ പൂക്കുലകളും
കാവിൽ പൂജയ്ക്ക് തുള്ളുന്ന കോമരത്തെ
ക്ഷേത്രക്കളരിയിൽ കണ്ടു കനലുകൾ
കർപ്പൂരമിവയെരിയുന്ന തീകുണ്ഡങ്ങൾ
കുരവകൾ നിറയുന്നു ആർപ്പുവിളികൾ കൂടുന്നു
ചുറ്റും മുഴങ്ങുന്നു മണിനാദം
പുകയിൽ ചന്ദനത്തിരിഗന്ധം.
ആ നേരം തിമിർത്താടി ആർത്തുകരഞ്ഞു
കളേമ്പരമാകെ കനൽ വാരിതൂത്തു
ഭക്തിതൻ ലഹരിയിൽ തമസ്സിൽ
കുഴഞ്ഞുവീഴുന്ന പാവം കോമരത്തെ.
Vinod Kumar V


up
0
dowm

രചിച്ചത്:VinodkumarV
തീയതി:04-03-2020 08:52:36 PM
Added by :Vinodkumarv
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :