പ്രാണൻ
പ്രാണനാണു ഞാൻ....
മുജ്ജന്മപാപത്താൽ...
ഊഴിയിൽ
ഉടലില്ലാതലഞ്ഞവൻ....
പൂർണ്ണനാകാൻ
പുനർജനിച്ചീടുവാൻ
ജന്മപുണ്യം തേടി
നടന്നവൻ
മോക്ഷമേകുവാൻ
ജഗദീശ്വരനോടേറെ
നാളായി....
കേണുനടന്നവൻ..
ഭൂവിലൊന്നു..ജനിച്ചു..
മടങ്ങുവാൻ
ഭൂമിക്കാരനായ്
വളർന്നു മരിക്കുവാൻ....
അമ്മ തൻ
ഉദരത്തിൽ ഉയിരിട്ട്...
അമ്മിഞ്ഞപ്പാൽ
നുകർന്നൂ...വളരുവാൻ...
മണ്ണിലൊന്ന്
പിറവി എടുത്തിട്ട്...
മണ്ണറിഞ്ഞ്
മണ്ണായ്.. മടങ്ങുവാൻ..
പ്രാണനാണു ഞാൻ
മുജ്ജന്മപാപത്താൽ
ഊഴിയിൽ
ഉടൽ തേടി അലഞ്ഞവൻ
ശ്യാം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|