സതീ നീ മാത്രം - പ്രണയകവിതകള്‍

സതീ നീ മാത്രം 

സ്നേഹമാണ്, സതീ,
നിന്നോടനിക്കെന്നും അതാരായുവാൻ
ആകാതിത്ര നാളും
കൂട്ടായ നീയിന്നുകൈവിട്ടു പോന്നിതാ
കാളുന്നു, കിട്ടനു, നഷ്ടബോധം!

ഒടുവിലൊരുഘട്ടമെൻ
നാവുയർന്നന്ന് നാം
വർഷപ്പരീക്ഷക്കിരിക്കയാണ്
ചൊന്നില്ലതെന്നാളും അന്നും
അവസാനം
കലാലയകല്പട താണ്ടുമ്പോഴും!

ഇഷ്ടമുണ്ടെന്നാകിൽ
വയ്യെനിക്കാമുഖം
നീട്ടി നീ അന്ന്യനെ വേട്ടുകാണാൻ
ഇന്നീ കടപ്പുറം കണ്ടുഞാനീത്തിര
തളളലൊതുക്കിയുൾക്കല്ലു പൊട്ടും!

അച്ഛനില്ലാതെ വളർന്നതിലാവണം
താങ്ങില്ല ഊന്നില്ലൊരാശ്വാസവും
ഒത്തുപോയ് നാം, സതീ,
കോളേജു ടൂറിനും
നീ കൊടുത്തന്നെന്റെ ഫീകളെല്ലാം!

വെയിൽത്തൂലി
കുർത്തീയണിഞ്ഞന്നു നീ വന്നു
ആരാലും നീ മാത്രം ശ്രദ്ധാകേന്ദ്രം
അപ്പോൾ മുതൽക്കുനിൻ
മാസ്മര സാന്നിദ്ധ്യം
വച്ചുസൂക്ഷിച്ചെന്റെ ഉൾത്തുടിപ്പിൽ!

കിട്ടിയില്ലെൻ പുഴത്തോണിക്കു
നീയൊരാൾ
അക്കരയ്ക്കായ് പോകുമീ യാത്രയിലും
ഇല്ലായ്മവല്ലാതെ തന്നൊരു
ദൈവമേ
എന്തിനു ഹൃത്തിൽ നീരാഗമേകി?

ചേരില്ലെനിക്കവൾ മിന്നുകെ-
ട്ടീടുവാൻ
യോഗ്യനുമല്ല ഞാൻ, പോകയായി
ഭാവി വലുതായി കണ്ടു
കഴിയുന്ന
അമ്മസമക്ഷമെൻ കുടിലിലായ്!

എങ്കിലുമുണ്ടാകുമെന്നുള്ളിൽ
നീ സതീ, അത്രയ്ക്കുദേവി നീ
പൂജചെയ്യാൻ!
കൊട്ടിയടക്കാത്ത വാതിൽപ്പുറങ്ങളെ
കിട്ടന്റെ അർത്ഥന ജീവിക്കുവാൻ!


up
0
dowm

രചിച്ചത്:അനില്‍ പുതുവയല്‍
തീയതി:05-03-2020 05:52:42 PM
Added by :Anilputhuvayal
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :