തെരുവിന്റെ പാട്ടുകാരി - തത്ത്വചിന്തകവിതകള്‍

തെരുവിന്റെ പാട്ടുകാരി 

ഇളങ്കാറ്റിലൊരീണം ശ്രുതിശുദ്ധ-
മൊഴുകിപ്പരക്കുന്ന നേരം, ഏതോ
മുളങ്കാട്ടിൽമുരളികയാകുവാൻ
വെമ്പുമൊരിളംതണ്ട്
ഞാനായിമാറുന്നതായി!

ചുറ്റിത്താറുമാറാകരിഞ്ചേല,
ഉടുത്തുപാടിപ്പകർന്നവൾ തെരുവിൽ
തൻചേലൊത്തരാഗങ്ങൾ, പാട്ടിന്റെ
ഭാവങ്ങൾ പാതിയും മുങ്ങും
അതുകണ്ണീരിലായി.

ഭഗ്നമാംസ്വപ്നങ്ങളിഴനെയ്തു
വെൺപൂംപട്ടുകൾചുറ്റുന്ന പ്രായം,
ആരുതന്നായാലും അവളെ
കണ്ടാലരുമയാം കൺകളാൽ
കനിവാലെ നോക്കുന്നതാവും.

തോളിലെപെട്ടിയിൽ വിരലുകൾ
താവുന്നു, കളരിയിൽ ഇടംവലം
വെട്ടിക്കളിക്കുമ്പോൽ യോദ്ധാക്കൾ,
അതുമാചുവടുകൾ ഒരു
നല്ല പാട്ടിന്റെയൊപ്പം.

തങ്ങുവാൻ നേരമില്ലാത്തവർ
കാണികൾ പാതയിൽകൂട്ടമായ്
തേവുമ്പോൾ, ഒരുതരുതന്നരികിൽ
അവൾ വിയർത്തിളംതണലിലെ
മധുരമാംപാട്ടുകളായി.

നിന്ദകൾ, ജീവിതബന്ധന വന്ധ്യകൾ
പാഴ്ജന്മ രഥ്യകൾ സന്ധികൾ
കേൾക്കാമിതുകൾ അവൾതൻനാദത്തിൽ
ഒക്കെയും ഒന്നായീരടിനോക്കുകിൽ
കാണാം; പിന്നിട്ട ഭൂമികതാണ്ടി!

കമ്പങ്ങളില്ലാതെതോന്നും, മോഹങ്ങൾ
കൊണ്ടൊരു വളളിക്കുടിലാണായുള്ളം!
കെട്ടിനിരത്തുവാൻ ഇല്ലാതെ
ജീവിതപ്പെട്ടിമേൽചാലിച്ച് ചില്ലറക്കായവൾ
കെട്ടുകാഴ്ചയായന്നും മാറി!

ചിലനേരമാവഴി പോയവർവന്നവർ
അത്ഭുതം കൂറിതൻകീശയിൽ തൊട്ടിട്ടു,
മാധുര്യമേറുമാസംഗീതം ഉച്ചസ്ഥം
കരളിന്റെ ക്ഷീണം മണത്തവൾ
നിഷ്പ്രഭം പാടുന്ന പാട്ടുകേൾക്കും.

സുന്ദരിയല്ലവൾ സുന്ദരമാംകള
കണ്ഠിണി, കണ്ണുകൾതാണിരുകുണ്ടുകൾ!
ആവുമോ പലായനത്തിൻനാൾവഴി
പാർക്കുമൊരുനാരി പാരിലെപാവമാം
എൻ കുഞ്ഞനുജത്തി?


up
0
dowm

രചിച്ചത്:അനില്‍ പുതുവയല്‍
തീയതി:05-03-2020 05:58:56 PM
Added by :Anilputhuvayal
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :