ആ രണ്ടു പൂക്കൾ. - തത്ത്വചിന്തകവിതകള്‍

ആ രണ്ടു പൂക്കൾ. 

ആ രണ്ടു പൂക്കൾ.
ഇന്നലെകണ്ടുവാ പൂവാടിയിൽ
പുഞ്ചിരിക്കും രണ്ടു യൗവനപൂക്കൾ
രണ്ടു തണ്ടിലായി മതിലുകൾക്കപ്പുറം
കണ്ടു ഞാൻ ആ രണ്ടു പൂക്കൾ.
പെൺ പൂവിതളുകളിൽ ഒപ്പനനൃത്തം
ആൺ പൂവിതളുകളിൽ
തിരുവാതിരകളിയുടെ ചട്ടവട്ടം.
വിധിയുടെ ക്രൂര കരങ്ങളാൽ
ആ ആൺ പൂവിൻ തണ്ടൊടിയവെ
അസഹ്യമായി തളർന്നുകരയവെ
കല്ബു കൊടുത്തു കണ്ണീരൊപ്പി
ഒട്ടിച്ചേർന്നു മലർച്ചെണ്ടായി മാറി നീ....
പെൺ പൂവെ ....
ത്യാഗമാസ്നേഹം താങ്ങാകുമീസ്നേഹം
അമൂല്യമാം നിൻ പ്രണയലോകം
കണ്ട് കണ്ണുകൾനിറഞ്ഞുപോയി...
വിഗ്രഹങ്ങൾ മറന്നു
ആരാധനയാൽ കൈകൾകൂപ്പിനിന്നു
ജീവിതമാം പൂവാടിയിൽ നിങ്ങൾ
എന്നും പുഞ്ചിരിക്കൂ പൂക്കളെ.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:06-03-2020 02:54:46 PM
Added by :Vinodkumarv
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :